RIP
ന്യൂഡൽഹി :∙ മുന്‍ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമgായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2004–ൽ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂർണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.
1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. കാൻപുർ സർവകലാശാലയിൽനിന്ന് രാഷ്‌ട്രതന്ത്രത്തിൽ എംഎ നേടിയശേഷം നിയമപഠനത്തിനു ചേർന്നെങ്കിലും അതു പൂർത്തിയാക്കും മുൻപ് സ്വാതന്ത്യ്രസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലിൽ കിടന്നു. 1951ൽ ജനസംഘം രൂപം കൊണ്ടപ്പോൾ സ്‌ഥാപകാംഗമായി. 1968 മുതൽ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ൽ ജനതയിൽ ലയിച്ച ജനസംഘം പിന്നീട് 1980 ൽ ഭാരതീയ ജനതാ പാർട്ടിയായി പുനർജനിച്ചപ്പോൾ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്‌പേയി. അറിയപ്പെടുന്ന കവിയും. 1977 ൽ അടിയന്തരാവസ്‌ഥക്കാലത്തു ജയിലിലായിരുന്നപ്പോൾ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീടും കവിതകൾ പുറത്തുവന്നു.

No comments:
Post a Comment